മയ്യിൽ അനധികൃത മണൽ കടത്തൽ ശ്രമം പൊലീസ് തകർത്തു. പറശിനി പാലത്തിന് സമീപം ഇന്നലെ പുലർച്ചെ 1.15ഓടെയാണ് പൊലീസ് നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ മണൽക്കടത്ത് ലോറി പിടികൂടിയത്.


രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ. പി. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കെ.എൽ. 59-8502 നമ്പർ ലോറിയിലാണ് മണൽ കടത്താൻ ശ്രമിച്ചത്. പോലീസിനെ കണ്ട ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഇരുട്ടിന്റെ മറവിൽ രക്ഷപ്പെട്ടു.ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു.
Lorry seized for sand smuggling